Mayor and driver Yadu issue
കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ യദുവിനെതിരെ മേയര്‍ ആര്യ രാജേന്ദ്രന് നല്കിയ പരാതിയില്‍ ആര്യയുടെ രഹസ്യ മൊഴിയെടുക്കാന്‍ തയ്യാറായി അന്വേഷണസംഘം. ഇതു സംബന്ധിച്ച് പൊലീസ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്കി. യദു കൈകൊണ്ട് അശ്ലീല ആംഗ്യം കാട്ടിയെന്ന മേയറുടെ പരാതിയിലാണ് പൊലീസ് അവരുടെ രഹസ്യമൊഴിയെടുക്കാനൊരുങ്ങുന്നത്.
അതേസമയം ആദ്യം ഡ്രൈവര്‍ യദു മേയര്‍ക്കെതിരെ പരാതി നല്‍കിയിരുന്നെങ്കിലും കേസെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. തുടര്‍ന്ന് യദുവിന്റെ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നിര്‍ദ്ദേശപ്രകാരം പൊലീസ് മേയര്‍ ഉള്‍പ്പടെ അഞ്ചു പേര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Keywords: mayor and driver Yadu issue, Police, Court
COMMENTS