CM's gunman & security questioned
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നവകേരള സദസ് യാത്രയില്‍ കരിങ്കൊടി കാണിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ ഗണ്മാനെയും സുരക്ഷാ സേനാംഗത്തെയും പൊലീസ് ചോദ്യംചെയ്തു. ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ച മുഖ്യമന്ത്രിയുടെ ഗണ്മാന് അനില്‍കുമാര്‍, സുരക്ഷാ സേനാംഗം സന്ദീപ് എന്നിവരെയാണ് സംഭവം നടന്ന് അഞ്ചു മാസത്തിനിപ്പുറം ചോദ്യംചെയ്ത് കേരള പൊലീസ് മാതൃകയായത്.
കേസില്‍ മറ്റ് മൂന്ന് ഉദ്യോഗസ്ഥര്‍കൂടി പ്രതികളാണ്. ചോദ്യംചെയ്യലിന് ഹാജരാകാന്‍ പലതവണ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഔദ്യോഗിക തിരക്കുകള്‍ ചൂണ്ടിക്കാട്ടി ഇവര്‍ ഹാജരായിരുന്നില്ല. ഇത് നിയമസഭയിലും മറ്റും ചര്‍ച്ചയായതിനെ തുടര്‍ന്നാണ് പൊലീസ് അഞ്ചുമാസത്തിനുശേഷം അതീവരഹസ്യമായി ഇവരെ ചോദ്യംചെയ്തിരിക്കുന്നത്.
Keywords: Navakerala sadas, CM, Gunman , Security, Police
COMMENTS