ബെഗളൂരു: ലൈംഗിക പീഡന വിവാദത്തെത്തുടര്‍ന്നു ജര്‍മനിയിലേക്കു കടന്ന ജനതാദള്‍ (എസ്) എംപി പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍. 34 ദിവസത്തെ ഒളിവിനു ശേഷം ...
ബെഗളൂരു: ലൈംഗിക പീഡന വിവാദത്തെത്തുടര്‍ന്നു ജര്‍മനിയിലേക്കു കടന്ന ജനതാദള്‍ (എസ്) എംപി പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍. 34 ദിവസത്തെ ഒളിവിനു ശേഷം പുലര്‍ച്ചെ ബെഗളൂരു വിമാനത്താവളത്തില്‍ എത്തിയ പ്രജ്വലിനെ കര്‍ണാടക പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നതിനാല്‍ വിമാനത്തില്‍നിന്ന് നേരിട്ട് പിടികൂടി വിഐപി ഗേറ്റിലൂടെ പുറത്തെത്തിച്ചു. പുറത്തെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രജ്വല്‍ യാത്ര ചെയ്ത ലുഫ്താന്‍സ് എയല്വെയ്സ് മ്യൂണിക്കില്‍ നിന്നു പുറപ്പെട്ട് ഇന്നു പുലര്‍ച്ചെ 12.48നാണ് ബെംഗളൂരുവില്‍ ടെര്‍മിനല്‍ രണ്ടില്‍ ലാന്‍ഡ് ചെയ്തത്.
സ്വയം ചിത്രീകരിച്ച മൂവായിരത്തോളം ലൈംഗിക ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ ഏപ്രില്‍ 26ന് രാത്രിയാണ് പ്രജ്വല്‍ രാജ്യം വിട്ടത്. പ്രജ്വലിന്റെ നയതന്ത്ര പാസ്പോര്‍ട്ട് റദ്ദാക്കണമെന്ന കര്‍ണാടകയുടെ ആവശ്യത്തെ തുടര്‍ന്ന്, കേന്ദ്ര വിദേശകാര്യ മന്ത്രാലയം കാരണം കാണിക്കല്‍ നോട്ടിസ് അയച്ചിരുന്നു. ജൂണ്‍ 2 വരെയാണ് സമയം അനുവദിച്ചിരുന്നത്.
COMMENTS