തിരുവനന്തപുരം : മാസപ്പടി വിവാദത്തില്‍ കോടതിയില്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കി മാത്യു കുഴല്‍ നാടന്‍ എം.എല്‍.എ. അതേസമയം, ഹാജരാക്കിയ രേഖകള്‍ അന്വ...
തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ കോടതിയില്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കി മാത്യു കുഴല്‍ നാടന്‍ എം.എല്‍.എ. അതേസമയം, ഹാജരാക്കിയ രേഖകള്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ പര്യാപ്തമാണോ എന്ന് കോടതി സംശയം പ്രകടിപ്പിച്ചു.
കോടതി കേസ് പരിഗണിച്ചപ്പോള്‍ കുഴല്‍നാടന്റെ അഭിഭാഷകന് കൂടുതല്‍ രേഖകള്‍ കോടതിക്ക് കൈമാറുകയായിരുന്നു. സി.എം.ആര്.എല്ലിന് വഴിവിട്ട സഹായം നല്കാന് മുഖ്യമന്ത്രി ഇടപെട്ടുവെന്നതിനു പര്യാപ്തമായ രേഖകളാണ് ഹാജരാക്കിയതെന്ന് കുഴല്നാടന് അവകാശപ്പെട്ടു.
കേസ് വിധി പറയാനായി ഈ മാസം ആറിലേക്ക് മാറ്റി. മുഖ്യമന്ത്രിക്കും മകള്‍ വീണാ വിജയനുമെതിരായ മാസപ്പടി ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യു കുഴല്‍നാടന്റെ ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയാന്‍ ഇരിക്കുകയായിരുന്നു.
Key Words: Mathew Kuzhalnadan, Pinarayi Vijayan, Veena Vijayan
COMMENTS