ന്യൂഡല്‍ഹി: ഈജിപ്തുമായുള്ള ഗാസയുടെ ഏക അതിര്‍ത്തിയിലുള്ള 14 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇടനാഴിയില്‍ ഇസ്രായേല്‍ സൈന്യം നിയന്ത്രണം നേടിയതായി ഇസ്...
ന്യൂഡല്‍ഹി: ഈജിപ്തുമായുള്ള ഗാസയുടെ ഏക അതിര്‍ത്തിയിലുള്ള 14 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇടനാഴിയില്‍ ഇസ്രായേല്‍ സൈന്യം നിയന്ത്രണം നേടിയതായി ഇസ്രായേല്‍ പ്രതിരോധ സേനാ വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു. ഗാസ-ഈജിപ്ത് അതിര്‍ത്തി പിടിച്ചെടുക്കുന്നതിന് മുമ്പ്, ഇസ്രായേല്‍ സ്ട്രിപ്പിന്റെ ഏക കര അതിര്‍ത്തി നേരിട്ട് നിയന്ത്രിച്ചിരുന്നിരുന്നില്ല. ഫിലാഡല്‍ഫി കോറിഡോര്‍ വഴിയാണ് ഹമാസ് ഗസ്സയിലേക്ക് ആയുധങ്ങള്‍ കടത്താറുണ്ടായിരുന്നതെന്ന് ഹഗാരി പറഞ്ഞു.
യുദ്ധത്തിന്റെ തുടക്ക ഘട്ടത്തില്‍ ഗാസ മുനമ്പിലെ 2.3 ദശലക്ഷം ജനങ്ങളില്‍ പകുതിയും അഭയം പ്രാപിച്ചത് തെക്കന്‍ ഗാസ നഗരത്തിലാണ്. ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ടിട്ടും ഇസ്രായേല്‍ സൈന്യം റാഫയുടെ വിവിധ ഭാഗങ്ങളില്‍ ആക്രമണം തുടരുകയാണ്.
Key Words: Egypt, Gaza, Israel
COMMENTS