തിരുവനന്തപുരം: മേയര്‍ - കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ തര്‍ക്കത്തില്‍ ഡ്രൈവര്‍ യദുവിന്റെ പരാതിയെ കുറിച്ച് അന്വേഷണിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്...
തിരുവനന്തപുരം: മേയര്‍ - കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ തര്‍ക്കത്തില്‍ ഡ്രൈവര്‍ യദുവിന്റെ പരാതിയെ കുറിച്ച് അന്വേഷണിക്കാന്‍ മനുഷ്യാവകാശ കമ്മീഷന് ഉത്തരവ്.
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറും കെ.എസ്.ആര്.ടി.സി മാനേജിംഗ് ഡയറക്ടറും അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് ആക്റ്റിങ് ചെയര്‍ പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവിട്ടു.
കെ.എസ്.ആര്.ടി.സി ബസ് നടുറോഡില്‍ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി അപമാനിച്ചവര്‍ക്കെതിരെയും ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടും കേസെടുക്കാത്ത കന്റോണ്‍മെന്റ് എസ് എച്ച് ഒക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്ന ബസ് ഡ്രൈവറുടെ പരാതിയെ കുറിച്ച് അന്വേഷിക്കാനാണ് മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടത്.
മേയ് 9 ന് തിരുവനന്തപുരത്ത് കമ്മീഷന് ഓഫീസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. നേമം സ്വദേശി എല്‍ എച്ച് യദു സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ആര്യാ രാജേന്ദ്രന്, ഡി.എന്‍ സച്ചിന്, അരവിന്ദ്, കണ്ടാലറിയാവുന്ന രണ്ട് പേര്‍ക്കെതിരെയുമാണ് പരാതി.
Key Words: Human Rights Commission, Ksrtc, Arya Rajendran
COMMENTS