High court order about E.P Jayarajan murder attempt case
കൊച്ചി: സി.പി.എം നേതാവ് ഇ.പി ജയരാജനെ വെടിവച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി. നേരത്തെ കേസിലെ ഒന്നും രണ്ടും പ്രതികളായ ദിനേശന്, വിക്രംചാലില്‍ ശശി എന്നിവരെ ആന്ധ്രയിലെ വിചാരണ കോടതി ആദ്യം ശിക്ഷിച്ചിരുന്നെങ്കിലും മേല്‍ക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
ഇതേതുടര്‍ന്നാണ് തന്നെയും കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് കെ.സുധാകരന് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്. എന്നാല്‍ ഈ ഹര്‍ജി സെഷന്‍സ് കോടതി തള്ളുകയും അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു.
Keywords: High court, K.Sudhakaran, E.P Jayarajan, Murder attempt case
COMMENTS