തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ റെഡ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴയുള്ള ജില്ലകളിലാണ് റെഡ് അലര്‍ട്ട്. കൂടാതെ, അഞ്ചു ജില്ലകളില്‍ യല്ലോ അലര്‍ട്ടും നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചപ്പോള്‍ തൃശ്ശൂര്‍ മുതല്‍ വയനാട് വരെ ഉള്ള അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
മഴയും ഒപ്പം ശക്തമായ കാറ്റും കാലാവസ്ഥാ വിദഗ്ധര്‍ പ്രവചിക്കുന്നുണ്ട്. തെക്കന്‍ തമിഴ്നാടിനു മുകളില്‍ ചക്രവാത ചുഴി രൂപപ്പെട്ടിട്ടുണ്ടെന്നും അടുത്ത ബുധനാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു.
ഇതേ തുടര്‍ന്ന് വരും ദിവസങ്ങളില്‍ മത്സ്യബന്ധനത്തിനും വിലക്കേര്‍പ്പെടുത്തും. ബീച്ചിലേക്കും കടല്‍ തീരങ്ങളിലേക്കും യാത്ര ചെയ്യുന്നതിനും വിലക്ക് ഏര്‍പ്പെടുത്താന്‍ ആലോചനയുണ്ട്. ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റും വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കുന്നുണ്ട്.
ചക്രവാത ചുഴിയില്‍ നിന്നും ലക്ഷദ്വീപിലേക്ക് ന്യൂനമര്‍ദ്ദ പാത്തിയുണ്ട്. 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യത. ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ കടലില്‍ പോകരുത് എന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കര്‍ശന നിര്‍ദേശം.
Key Words: Heavy Rain, Kerala, Red Alert
COMMENTS