അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനത്താവളത്തില്‍ വെച്ച് നാല് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. നാല് ...
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനത്താവളത്തില്‍ വെച്ച് നാല് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. നാല് ഭീകരരും ശ്രീലങ്കന്‍ പൗരന്മാരാണ്. ആദ്യം ചെന്നൈയിലെത്തിയ ഇവര്‍ പിന്നീട് അഹമ്മദാബാദിലെത്തുകയായിരുന്നു. അഹമ്മദാബാദ് വിമാനത്താവളത്തില്‍ പാകിസ്ഥാന് ഇടനിലക്കാരുടെ സന്ദേശത്തിനായി അവര്‍ കാത്തിരിക്കുകയായിരുന്നുവെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഭീകരരുടെ പക്കല്‍ നിന്ന് പാകിസ്ഥാന് നിര്‍മിത ആയുധങ്ങളും ലഭിച്ചിട്ടുണ്ട്. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് (എടിഎസ്) ഇവരെ അറസ്റ്റ് ചെയ്തത്.
ഏപ്രിലില്‍ ഗുജറാത്ത് എടിഎസും നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയും (എന്‍സിബി) ഗുജറാത്ത് തീരത്ത് നിന്ന് 14 പാകിസ്ഥാന് പൗരന്മാരെ അറസ്റ്റ് ചെയ്യുകയും 602 കോടി രൂപ വിലമതിക്കുന്ന 86 കിലോഗ്രാം നിരോധിത മയക്കുമരുന്ന് പിടികൂടുകയും ചെയ്തിരുന്നു. അതിനുമുമ്പ്, ഗുജറാത്തിലെയും രാജസ്ഥാനിലെയും നിരോധിത മയക്കുമരുന്ന് മെഫെഡ്രോണ്‍ നിര്‍മ്മിക്കുന്ന മൂന്ന് ലാബുകള്‍ എന്‍സിബി തകര്‍ക്കുകയും ഏഴുപേരെ അറസ്റ്റു ചെയ്യുകയും ചെയ്തു.
Key Words: Islamic State Terrorists, Arrested
COMMENTS