തൃശൂര്‍: കുഴിമന്തി കഴിച്ചതിനെ തുടര്‍ന്നുണ്ടായ ഭക്ഷ്യവിഷബാധയേറ്റ് തൃശൂരില്‍ സ്ത്രീ മരിച്ചു. ചികിത്സയില്‍ കഴിഞ്ഞിരുന്ന പെരിഞ്ഞനം കുറ്റിക്കടവ്...
തൃശൂര്‍: കുഴിമന്തി കഴിച്ചതിനെ തുടര്‍ന്നുണ്ടായ ഭക്ഷ്യവിഷബാധയേറ്റ് തൃശൂരില്‍ സ്ത്രീ മരിച്ചു. ചികിത്സയില്‍ കഴിഞ്ഞിരുന്ന പെരിഞ്ഞനം കുറ്റിക്കടവ് സ്വദേശി ഉസൈബ (56) ആണ് ഇന്ന് പുലര്‍ച്ചെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ മരിച്ചത്. പെരിഞ്ഞനം മൂന്നുപീടികയിലെ സെയിന്‍ റസ്റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് കഴിഞ്ഞ ശനിയാഴ്ച ഭക്ഷ്യവിഷബാധയേറ്റത്.
ഉസൈബയുടെ വീട്ടിലേക്ക് ഇവിടെ നിന്നും കുഴിമന്തി പാഴ്സല്‍ വാങ്ങിക്കഴിക്കുകയായിരുന്നു. കുഴിമന്തിക്കൊപ്പമുള്ള മയോണൈസില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്. 178 പേരാണ് ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരിക്കുന്നത്.
ഇന്നലെ രാവിലെ മുതലാണ് പനിയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളുമുണ്ടായതിനെ തുടര്‍ന്ന് ഉസൈബ ചികിത്സ തേടിയത്. ഇവരുടെ ബന്ധുക്കളായ 3 പേര് ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.
Key Words: Food Poisoning, One Death, Thrissur, Kuzhi Mandi
COMMENTS