രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ടില്‍ പ്രവര്‍ത്തിക്കുന്ന ടിആര്‍പി ഗെയിമിങ് സോണിലുണ്ടായ വന്‍ തീപിടിത്തത്തില്‍ മരണസംഖ്യ 28 ആയി. മരിച്ചവരില...
രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ടില്‍ പ്രവര്‍ത്തിക്കുന്ന ടിആര്‍പി ഗെയിമിങ് സോണിലുണ്ടായ വന്‍ തീപിടിത്തത്തില്‍ മരണസംഖ്യ 28 ആയി. മരിച്ചവരില്‍ നാലുപേര്‍ കുട്ടികളാണ്. സംഭവത്തില്‍ രാജ്കോട്ട് താലൂക്ക് പോലീസ് സ്ഥാപനത്തിന്റെ പാര്‍ട്ണര്‍മാരായ ആറുപേരെ പ്രതിചേര്‍ത്ത് കേസെടുത്തു.
മനപൂര്‍വമല്ലാത്ത നരഹത്യ വകുപ്പടക്കം ചുമത്തിയാണ് കേസ്. സംഭവത്തിന് ഉത്തരവാദി സ്ഥാപന ഉടമയാണെന്നും സുരക്ഷാ നടപടികള്‍ സ്വീകരിക്കുന്നതില്‍ അശ്രദ്ധയുണ്ടായെന്നും എഫ്ഐആറില്‍ വ്യക്തമാക്കുന്നു. ഫയര്‍ ഫോഴ്സിന്റെ എന്‍ഒസി പോലും ഇല്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിച്ചതെന്ന് പരാതിയില്‍ പറയുന്നു.
Key Words: Fire Accident, Rajkot, Gaming Zone
COMMENTS