തിരുവനന്തപുരം: നടുറോഡില്‍ കാര്‍ നിര്‍ത്തി മേയര്‍ ആര്യാ രാജേന്ദ്രന് കെ.എസ്.ആര്.ടി.സി ബസ് തടഞ്ഞ സംഭവത്തില്‍ നിര്‍ണായക തെളിവായി മാറുമെന്ന് പ...
തിരുവനന്തപുരം: നടുറോഡില്‍ കാര്‍ നിര്‍ത്തി മേയര്‍ ആര്യാ രാജേന്ദ്രന് കെ.എസ്.ആര്.ടി.സി ബസ് തടഞ്ഞ സംഭവത്തില്‍ നിര്‍ണായക തെളിവായി മാറുമെന്ന് പ്രതീക്ഷിച്ചിരുന്ന ബസിലെ സി സി ടിവിയുടെ മെമ്മറി കാര്‍ഡ് നഷ്ടപ്പെട്ടതില്‍ പ്രതികരിച്ച് ഡ്രൈവര്‍ എച്ച്.എല്‍ യദു.
മേയറുമായുള്ള പ്രശ്നത്തിന് ശേഷം കെ എസ് ആര് ടി സി യുടെ കസ്റ്റഡിയിലായിരുന്നു ബസ്. ഡിപ്പോയില്‍ ഒതുക്കിയിട്ടിരുന്ന ബസ് താന്‍ കണ്ടിരുന്നു. ഇപ്പോഴാണ് പോലീസ് ബസ് പരിശോധിക്കുന്നത്. താന്‍ ഒരു താത്ക്കാലിക ജീവനക്കാരനാണ്. മെമ്മറി കാര്‍ഡ് നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണം ഉന്നയിക്കാന്‍ താന്‍ ആളല്ല. ഒരു ഉദ്യോഗസ്ഥയെ പറഞ്ഞതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല.
ഇങ്ങനെയൊരു ക്യാമറയുണ്ടെന്ന് പറഞ്ഞപ്പോള്‍ തന്നെ ഇത് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് താന്‍ പറഞ്ഞിരുന്നു. ഇനി ബസ് തന്നെ കാണാതാകുന്ന അവസ്ഥ വരും. ക്യാമറകള്‍ റിക്കോഡിങ്ങാണെന്നും താന്‍ ശ്രദ്ധിച്ചിരുന്നുവെന്നും യദു വ്യക്തമാക്കി.
മാധ്യമങ്ങളും ഡ്രൈവര്‍ സംഘടനകളില്‍പ്പെട്ടവരുമല്ലാതെ ആരും തന്നെ വിളിച്ചിട്ടില്ല. കെ എസ് ആര് ടി സിയുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥനും വിഷയത്തില്‍ താനുമായി സംസാരിച്ചിട്ടില്ല. അവര്‍ ഇടപെട്ട് കഴിഞ്ഞാല്‍ അവരുടെ ജോലി പോകുന്ന അവസ്ഥയാണെന്നും യദു.
Key Words: KSRTC Driver Yedhu, Mayor Arya Rajendran
COMMENTS