ഇടുക്കി: ദേവികുളം മുന്‍ എം.എല്‍.എ എസ്. രാജേന്ദ്രന്‍ വീണ്ടും ബിജെപി സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്...
ഇടുക്കി: ദേവികുളം മുന്‍ എം.എല്‍.എ എസ്. രാജേന്ദ്രന്‍ വീണ്ടും ബിജെപി സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ജെ പ്രമീള ദേവി, മധ്യമേഖല പ്രസിഡന്റ് എന്‍ ഹരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു മൂന്നാറിലെ കൂടിക്കാഴ്ച. കേന്ദ്ര നേതൃത്വവുമായി നടത്തിയ ചര്‍ച്ചയില്‍ മുന്നോട്ടുവെച്ച ഉപാധികള്‍ അംഗീകരിച്ചാല്‍ രാജേന്ദ്രന്റെ ബിജെപി പ്രവേശനം ഉടന്‍ ഉണ്ടാകും എന്നാണ് സൂചന.
സിപിഐഎം ജില്ലാ നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന രാജേന്ദ്രന്റെ ബിജെപി പ്രവേശന സാധ്യതയ്ക്ക് ബലം നല്‍കുന്നതാണ് പുതിയ കൂടിക്കാഴ്ച. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്. രാജേന്ദ്രനെ അനുകൂലിക്കുന്ന തോട്ടം തൊഴിലാളികളെ സിപിഐഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്ന ആരോപണം ഉയര്‍ന്നിരുന്നു.
ഇത് പരിശോധിക്കുന്നതിനായാണ് ബിജെപി നേതാക്കള്‍ മൂന്നാറില്‍ എത്തിയത്. ഇതിന് പിന്നാലെയാണ് രാജേന്ദ്രന്റെ ഇക്കാ നഗറിലെ വീട്ടില്‍ എത്തി ഇവരുടെ കൂടിക്കാഴ്ച.
COMMENTS