ആലപ്പുഴ: ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ ഡോറിലിരുന്ന് യുവാക്കളുടെ അഭ്യാസ പ്രകടനം കേസെടുത്ത് പോലീസ്. റോഡില്‍ അപകടകരമായ അഭ്യാസം നടത്തിയ യുവാക്കള...
ആലപ്പുഴ: ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ ഡോറിലിരുന്ന് യുവാക്കളുടെ അഭ്യാസ പ്രകടനം കേസെടുത്ത് പോലീസ്. റോഡില്‍ അപകടകരമായ അഭ്യാസം നടത്തിയ യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. മാവേലിക്കര ജോയിന്റ് ആര്‍ടിഒ ആണ് കേസ് എടുത്തത്. നൂറനാട് സ്വദേശികളാണ് കാറില്‍ അഭ്യാസ പ്രകടനം നടത്തിയത്. കൊട്ടാരക്കര രജിസ്ട്രേഷനിലുള്ള ഇന്നോവ കാറിലായിരുന്നു യുവാക്കാള്‍ യാത്ര ചെയ്തത്.
കാറിന്റെ ഡോറിലിരുന്ന് സഞ്ചരിക്കുന്ന യുവാക്കളുടെ ദൃശ്യങ്ങള്‍ ലഭിച്ചു. അപകടങ്ങള്‍ പതിവായ കായംകുളം-പുനലൂര്‍ റോഡിലാണ് യുവാക്കള്‍ അഭ്യാസ പ്രകടനം നടത്തിയത്. റോഡ് യാത്രക്കാരാണ് യുവാക്കളുടെ അപകടയാത്രയുടെ വീഡിയോ പകര്‍ത്തിയത്. അഭ്യാസ പ്രകടനം ആളുകള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസിലാക്കിയപ്പോള്‍ അടുത്തുള്ള പെട്രോള്‍ പമ്പിലേക്ക് കാര്‍ ഓടിച്ച് കയറ്റുകയായിരുന്നു.
Key Words: Police, Case, Alappuzha


COMMENTS