Actress Meera Vasudev got married again
കോയമ്പത്തൂര്‍: നടി മീര വാസുദേവ് പുനര്‍വിവാഹിതയായി. സിനിമാ - ടെലിവിഷന്‍ കാമറാമാന് വിപിന്‍ പുതിയങ്കമാണ് വരന്. മീര പ്രധാന വേഷത്തിലെത്തിയ കുടുംബവിളക്ക് അടക്കമുള്ള സീരിയലുകളിലും ഡോക്യുമെന്ററികളിലും പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് വിപിന്‍. പാലക്കാട് ആലത്തൂര്‍ സ്വദേശിയാണ്.
മീര വാസുദേവ് തന്നെയാണ് വിവാഹ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. നാല്‍പ്പത്തിരണ്ടുകാരിയായ മീര വാസുദേവിന്റെ രണ്ടാം വിവാഹമാണിത്. ഒരു മകനുമുണ്ട്.
ആദ്യ രണ്ടു വിവാഹങ്ങളും വേര്‍പിരിഞ്ഞതിനു ശേഷം സിനിമാ സീരിയല്‍ രംഗത്ത് സജീവമായി തുടരുകയായിരുന്നു. ബ്ലസി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം തന്മാത്രയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മീര. തുടര്‍ന്ന് നിരവധി സിനിമകളുടെ ഭാഗമായി.
Keywords: Meera Vasudev, Vipin, Cameraman,
COMMENTS