V.D Satheesan about setback for Kerala in Supreme court
തിരുവല്ല: കടമെടുപ്പ് പരിധി വിഷയത്തില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വടി കൊടുത്തു അടി വാങ്ങിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന കേരളത്തിന്റെ ഹര്‍ജി സുപ്രീംകോടതി ഭരണഘടന ബഞ്ചിന് വിട്ടത് നേട്ടമല്ല മറിച്ച് സംസ്ഥാനത്തിന് തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
കെടുകാര്യസ്ഥതയാണ് എല്ലാത്തിനും കാരണം എന്ന് കോടതി പറഞ്ഞതും അദ്ദേഹം ചൂണ്ടിക്കാട്ടി. യുഡിഎഫ് ഉയര്‍ത്തിയ വാദങ്ങള്‍ കോടതി ശരിവയ്ക്കുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
54,700 കോടി കേന്ദ്രത്തില്‍ നിന്ന് കിട്ടാനുണ്ടെന്നതടക്കം നവകേരള സദസ്സില്‍ ഉടനീളം പ്രചരിപ്പിച്ച ഒരു വാദമുഖവും സുപ്രീംകോടതിയില്‍ കേരളം ഉന്നയിച്ചില്ലെന്നും അതിനാല്‍ തന്നെ അത് പച്ചക്കള്ളമാണെന്ന് വ്യക്തമായതായും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം മുന്‍ ധനമന്ത്രി തോമസ് ഐസക്കാണെന്ന് പറഞ്ഞ അദ്ദേഹം നികുതി പിരിവിലെ വീഴ്ചയും കെടുകാര്യസ്ഥതയും ആണ് എല്ലാത്തിനും കാരണമെന്നും വ്യക്തമാക്കി. നികുതി വെട്ടിപ്പിന്റെ കേന്ദ്രമായി കേരളം മാറിയെന്നു ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ നേതാവ് ഇനിയും കടമെടുക്കാന്‍ അനുവദിച്ചാല്‍ എന്താകും കേരളത്തിന്റെ സ്ഥിതിയെന്ന ആശങ്കയും പങ്കുവച്ചു.
Keywords: Supreme court, V.D Satheesan, setback, Kerala
COMMENTS