Rahul Gandhi is against Kerala CM Pinarayi Vijayan
കണ്ണൂര്‍: കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മുഖ്യമന്ത്രി 24 മണിക്കൂറും തന്നെ ആക്രമിക്കുകയാണെന്നു പറഞ്ഞ രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് അദ്ദേഹത്തെ ഇ.ഡി ചോദ്യം ചെയ്യാത്തതെന്നും എന്തുകൊണ്ടാണ് പിണറായി ജയിലിലാകാത്തതെന്നും ചോദിച്ചു.
ഈ നിലപാട് ആശ്ചര്യകരമാണെന്ന് രാഹുല്‍ വ്യക്തമാക്കി. ബിജെപിയെ ആരെങ്കിലും ആക്രമിച്ചാല്‍ അന്വേഷണ ഏജന്‍സികള്‍ 24 മണിക്കൂറും അവരുടെ പുറകെ തന്നെ ആയിരിക്കുമെന്നും എന്നാല്‍ അവര്‍ക്കെതിരെ പോരാട്ടം നടത്തുന്നുയെന്നു പറയുന്ന പിണറായിയെ അവര്‍ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം ബിജെപിയെ എങ്ങനെ അസ്വസ്ഥപ്പെടുത്താം എന്നാണ് താന്‍ ഓരോ ദിവസവും ആലോചിക്കുന്നതെന്നും അതിന് തനിക്ക് വലിയ വില കൊടുക്കേണ്ടി വരുന്നുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി.
മാധ്യമങ്ങളെ ഉപയോഗിച്ചുള്ള വേട്ടയാടല്‍, ലോക്സഭാ അംഗത്വം എടുത്തുകളഞ്ഞു, ഇ ഡി ചോദ്യം ചെയ്തു, ഔദ്യോഗിക വസതിയില്‍ നിന്ന് പുറത്താക്കി തുടങ്ങിയ ദുരനുഭവങ്ങളാണ് തനിക്കുണ്ടായതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
ഭരണഘടനയെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടി വരുന്ന രാജ്യത്തെ ആദ്യ തെരഞ്ഞെടുപ്പാണിതെന്ന് പറഞ്ഞ രാഹുല്‍ രാജ്യത്ത് മറ്റൊരു പാര്‍ട്ടിയും ചെയ്യാത്ത കാര്യമാണ് ബി.ജെ.പി ചെയ്യുന്നതെന്നും ഭാഷ അടിച്ചേല്‍പ്പിച്ച് ഓരോ കേരളീയനെയും അവര്‍ അപമാനിക്കുകയാണെന്നും ആവര്‍ത്തിച്ചു.
Keywords: Rahil Gandhi, Pinarayi Vijayan, BJP, Election
COMMENTS