ശ്രീനഗര്‍: ഏഴുമാസങ്ങള്‍ക്ക് മുമ്പ് രാഹുല്‍ ഗാന്ധി തന്റെ യുട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത മട്ടണ്‍ കറിവയ്ക്കുന്ന വീഡിയോ വിശ്വാസികളെ അപമാനിക്കാ...
ശ്രീനഗര്‍: ഏഴുമാസങ്ങള്‍ക്ക് മുമ്പ് രാഹുല്‍ ഗാന്ധി തന്റെ യുട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത മട്ടണ്‍ കറിവയ്ക്കുന്ന വീഡിയോ വിശ്വാസികളെ അപമാനിക്കാനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണുകിട്ടുന്നതെന്തും പ്രചരണ ആയുധമാക്കുകയാണ് ബിജെപി. ലാലുപ്രസാദിന്റെ വീട്ടില്‍ എത്തിയപ്പോള്‍ മട്ടണ്‍ തയ്യാറാക്കുന്ന വീഡിയോ മുമ്പ് രാഹുല്‍ ഗാന്ധി പോസ്റ്റ് ചെയ്തിരുന്നു. ഇതേക്കുറിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.
വീഡിയോ എന്ത് മാനസികാവസ്ഥയോടെയാണ് ഇവര്‍ നല്‍കുന്നതെന്നും ഇത് ആരെ സന്തോഷിപ്പിക്കാനാണെന്നും ജമ്മുകശ്മീരിലെ ഉധംപൂരിലെ റാലിയില്‍ മോദി കുറ്റപ്പെടുത്തി. ബിജെപിക്ക് അനുകൂലമായ അന്തരീക്ഷത്തില്‍ മാറ്റമുണ്ടെന്ന് ചില സര്‍വേകള്‍ ചൂണ്ടിക്കാട്ടുന്നതിനിടെയാണ് ഹിന്ദുത്വ വിഷയങ്ങളിലേക്ക് നരേന്ദ്ര മോദി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവും മുതിര്‍ന്ന രാഹുല്‍ ഗാന്ധിയും ഒരുമിച്ച് ആട്ടിറച്ചി പാചകം ചെയ്യുന്ന വീഡിയോ കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് പുറത്തുവന്നത്. ഈ വീഡിയോയെ പരാമര്‍ശിക്കുകയായിരുന്നു പ്രധാനമന്ത്രി.
'രാജ്യത്തെ ഭൂരിഭാഗം ജനങ്ങളുടെയും വികാരം കോണ്‍ഗ്രസിന്റെയും ഇന്ത്യന്‍ സഖ്യത്തിന്റെയും ജനങ്ങള്‍ കാര്യമാക്കുന്നില്ലെന്നും കോടതി ശിക്ഷിച്ചിട്ടുള്ള, ജാമ്യത്തില്‍ കഴിയുന്ന ഒരാള്‍ അവര്‍ സാവന്‍ മാസത്തില്‍ ഇത്തരമൊരു ക്രിമിനലിന്റെ വീട് സന്ദര്‍ശിച്ച് ആട്ടിറച്ചി പാചകം ചെയ്യുന്നത് ആസ്വദിക്കുന്നു, രാജ്യത്തെ ജനങ്ങളെ കളിയാക്കാന്‍ അവര്‍ അതിന്റെ വീഡിയോ ചെയ്യുന്നു,' ജമ്മു കശ്മീരിലെ ഉധംപൂരില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി മോദി പറഞ്ഞു.
Key Words: Narendra Modi, Rahul Gandhi, Mutton Curry, Viral Video
COMMENTS