ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ 102 ലോക്സഭാ മണ്ഡലങ്ങളിലെ വോട്ടെടുപ്പ് തുടങ്ങി. തമിഴ്‌നാട്, അരുണാചല്‍ പ്രദേശ്, അസം, ബീഹാര്‍, ഛത്തീസ്ഗഡ...
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ 102 ലോക്സഭാ മണ്ഡലങ്ങളിലെ വോട്ടെടുപ്പ് തുടങ്ങി. തമിഴ്‌നാട്, അരുണാചല്‍ പ്രദേശ്, അസം, ബീഹാര്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, രാജസ്ഥാന്‍, സിക്കിം, ത്രിപുര, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍, എന്നിങ്ങനെ 21 സംസ്ഥാനങ്ങളിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ജമ്മു കശ്മീര്‍, ലക്ഷദ്വീപ്, പുതുച്ചേരി എന്നിങ്ങനെ കേന്ദ്ര ഭരണ പ്രദേശങ്ങളിലും ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.
16.63 കോടി വോട്ടര്‍മാര്‍ 1625 സ്ഥാനാര്‍ത്ഥികളുടെ വിധി ഇന്ന് നിര്‍ണയിക്കും
അരുണാചല്‍പ്രദേശ്, സിക്കിം എന്നിവിടങ്ങളിലായി 92 നിയമസഭാ സീറ്റിലേക്കും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്. രാവിലെ ഏഴിന് തുടങ്ങിയ വോട്ടെടുപ്പ് വൈകുന്നേരം ആറുമണിയോടെ അവസാനിക്കും.
രാജ്യത്ത് ഏഴു ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ, 'ഇന്ത്യാ' മുന്നണികള്‍ക്ക് തുല്യശക്തിയുള്ള മേഖലകളിലാണ് ഇന്ന് വോട്ടെടുപ്പ്. അതിനാല്‍ വരുംഘട്ടങ്ങളിലെ വോട്ടെടുപ്പിനെ സ്വാധീനിക്കാന്‍ ആദ്യഘട്ടത്തിനാകും. 2019ല്‍ ഈ മേഖലകളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ ഡി എ 51 സീറ്റുകളും, ഇപ്പോഴത്തെ 'ഇന്ത്യാ' മുന്നണിക്ക് കീഴിലുള്ള പാര്‍ട്ടികള്‍ 48 സീറ്റുകളും നേടിയിരുന്നു.
Key Words: Lok Sabha Elections, First Phase, Voting Begins
COMMENTS