ന്യൂഡല്‍ഹി: ജുഡീഷ്യറിയുടെ വിശ്വാസ്യതയെ തകര്‍ക്കാന്‍ നിക്ഷിപ്ത താല്പര്യക്കാര് ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി ചീഫ് ജസ്റ്റ...
ന്യൂഡല്‍ഹി: ജുഡീഷ്യറിയുടെ വിശ്വാസ്യതയെ തകര്‍ക്കാന്‍ നിക്ഷിപ്ത താല്പര്യക്കാര് ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡിന് കത്ത്. മുന്‍ സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാരായ 21 പേരുടെതാണ് കത്ത്.
ജുഡീഷ്യറിക്ക് മുകളില്‍ സമ്മര്‍ദത്തിന് ശ്രമം നടക്കുന്നുവെന്നും ജുഡീഷ്യറിയെ സംരക്ഷിക്കണമെന്നും ജുഡീഷ്യറിയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് തടയിടണമെന്നുമാണ് കത്തിലെ ആവശ്യം.
നേരത്തെ ഹരീഷ് സാല്‍വെ, പിങ്കി ആനന്ദ് അടക്കമുള്ള 600ഓളം അഭിഭാഷകരും സമാനമായി ഡി.വൈ ചന്ദ്രചൂഡിന് കത്തയച്ചിരുന്നു.
Key Words: Letter, Former Judges, Chief Justice
COMMENTS