Election commission action against PM Modi's speech
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷപ്രസംഗത്തില്‍ ഇടപെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്. മോദിയുടെ പ്രസംഗത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ നല്കാന് ബന്‍സ്വാര ജില്ലാ ഇലക്ട്രല്‍ ഓഫീസറോട് കമ്മീഷന് നിര്‍ദ്ദേശിച്ചു.
പ്രസംഗത്തിന്റെ ഉള്ളടക്കം എഴുതി നല്‍കണം, പ്രസംഗവുമായി ബന്ധപ്പെട്ട ന്യൂസ് പേപ്പര്‍, ചാനല്‍ ക്ലിപ്പുകള്‍ എന്നിവ ഇന്നു തന്നെ ഹാജരാക്കാനാണ് നിര്‍ദ്ദേശം.
മുസ്ലിങ്ങള്ക്കെതിയുള്ള പ്രധാനമന്ത്രിയുടെ രാജസ്ഥാനിലെ പ്രസംഗം വലിയ വിവാദമായതിനെ തുടര്‍ന്നാണ് നടപടി. ആദ്യം പരാതി നല്‍കിയിരുന്നെങ്കിലും കമ്മീഷന് ഇടപെടാതെ ഒഴിഞ്ഞുമാറുകയായിരുന്നു.
പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗത്തിനെതിരെ പ്രതിപക്ഷപാര്‍ട്ടികള്‍ ശക്തമായി രംഗത്തെത്തുകയും കോടതിയെ സമീപിക്കുകയും ചെയ്യുന്ന ഘട്ടമെത്തിയപ്പോഴാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍. ഇതുമായി ബന്ധപ്പെട്ട് പതിനാറോളം പരാതികളാണ് കമ്മീഷന് ലഭിച്ചത്.
Keywords: Election commission, Modi, Rajasthan speech, Muslims
COMMENTS