ED shares secret accounts of CPM
കരുവന്നൂര്‍ ബാങ്കിലെ അഞ്ച് രഹസ്യ അക്കൗണ്ടുകളെക്കുറിച്ച് വിശദമായി തന്നെ ഇ.ഡി വിവരം നല്‍കിയതായാണ് റിപ്പോര്‍ട്ട്. നിയമവിരുദ്ധമായിട്ടാണ് ഈ അക്കൗണ്ടുകള്‍ തുറന്നതെന്നാണ് വിശദീകരണം. ഈ ബാങ്കില്‍ സി.പി.എമ്മിന് അംഗത്വമില്ലെന്നതും ഇ.ഡി ചൂണ്ടിക്കാട്ടുന്നു.
തൃശൂര്‍ ജില്ലയില്‍ മാത്രം ഇത്തരത്തില്‍ വിവിധ ബാങ്കുകളിലും സഹകരണ ബാങ്കുകളിലുമായി സി.പി.എമ്മിന് 25 അക്കൗണ്ടുകളുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. കേരളത്തില്‍ ഒട്ടാകെ ഇത്തരത്തില്‍ ക്രമക്കേടുകള്‍ നടത്തുന്നുണ്ടെന്നും ഇ.ഡി വെളിപ്പെടുത്തുന്നു.
മുന്‍മന്ത്രി എ.സി മൊയ്തീന്റെ നിര്‍ദ്ദേശപ്രകാരം ധാരാളം ബെനാമി വായ്പകള്‍ അനുവദിച്ചിട്ടുള്ളതായും വിഷയവുമായി ബന്ധപ്പെട്ട് 87 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയതായും 4 പേര് അറസ്റ്റിലായതായും പറയുന്നു. ആദായനികുതി വകുപ്പും വിഷയത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Keywords: ED, CPM, Secret accounts, RBI, Election Commission
COMMENTS