Case against P.V Anvar
പാലക്കാട്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായി അധിക്ഷേപ പരാമര്‍ശം നടത്തിയ പി.വി അന്‍വര്‍ എം.എല്‍.എയ്ക്കെതിരെ കേസ്. മണ്ണാര്‍കാട് കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് അന്‍വറിനെതിരെ പാലക്കാട് നാട്ടുകല്‍ പൊലീസ് കേസെടുത്തത്. ഹൈക്കോടതി അഭിഭാഷകന് ബൈജു നോയല്‍ നല്കിയ സ്വകാര്യ ഹര്‍ജിയിലാണ് കോടതി നടപടി.
അന്‍വറിന്റെ രാഹുല്‍ഗാന്ധിയുടെ ഡി.എന്‍.എ പരിശോധിക്കണമെന്ന പരാമര്‍ശത്തിനെതിരെയാണ് ഹര്‍ജി. പാലക്കാട് എടത്തനാട്ടുകരയില്‍ നടത്തിയ ഇലക്ഷന് യോഗത്തിലാണ് രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ അധിക്ഷേപ പ്രസംഗം നടത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശമാണ് അന്‍വറിനെ ചൊടിപ്പിച്ചത്. അതേസമയം അന്‍വറിനെ പിന്തുണച്ച് മുഖ്യമന്ത്രി രംഗത്തെത്തുകയും ചെയ്തിരുന്നു.
Keywords: Rahul Gandhi, P.V Anvar, Case, Court
COMMENTS