ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ തുടര്‍ച്ചയായി മൂന്നാം തവണയും വിജയിച്ചാല്‍ രാജ്യത്തുടനീളം ഏകീകൃത സിവില്‍ കോഡ് (യുസിസി) നടപ്പാക്കുമെന്ന് ആവര്‍ത്തിച...
ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ തുടര്‍ച്ചയായി മൂന്നാം തവണയും വിജയിച്ചാല്‍ രാജ്യത്തുടനീളം ഏകീകൃത സിവില്‍ കോഡ് (യുസിസി) നടപ്പാക്കുമെന്ന് ആവര്‍ത്തിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജനാധിപത്യ രാജ്യങ്ങള്‍ക്ക് വ്യക്തിനിയമങ്ങള്‍ ഇല്ലെന്ന് അദ്ദേഹം വാദിച്ചു. ഇന്ത്യാ ടുഡേയ്ക്ക് നല്കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'രാജ്യം ഭരിക്കുന്നത് ശരിയത്തിന്റെ അടിസ്ഥാനത്തിലാണോ? അതോ വ്യക്തിനിയമത്തിന്റെ അടിസ്ഥാനത്തിലാണോ? ഒരു രാജ്യവും ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ല. ഒരു ജനാധിപത്യ രാജ്യത്തും വ്യക്തിനിയമങ്ങളൊന്നുമില്ല. പല മുസ്ലീം രാജ്യങ്ങളും ശരിയത്ത് നിയമം പാലിക്കുന്നില്ലെന്ന് ആഭ്യന്തരമന്ത്രി വാദിച്ചു. കാലം മുന്നോട്ട് പോയി. ഇനി ഇന്ത്യയും മുന്നോട്ട് പോകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
COMMENTS