UN about New Delhi CM Kajriwal's arrest
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ഐക്യരാഷ്ട്രസഭയും രംഗത്ത്. ഇന്ത്യയില്‍ നീതിപൂര്‍വവും സ്വതന്ത്രവുമായ തിരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്നുവെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസിന്റെ വക്താവ് സ്റ്റീഫന്‍ ഡുജാറിക് വ്യക്തമാക്കി.
രാഷ്ട്രീയ പാര്‍ട്ടികളുടെയും പൗരന്മാരുടെയും അവകാശം സംരക്ഷിക്കപ്പെടണമെന്നും യു.എന്‍ വ്യക്തമാക്കി. ഇന്ത്യയില്‍ ഡല്‍ഹി മുഖ്യമന്ത്രിയുടെ അറസ്റ്റും മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ അക്കൗണ്ട് മരവിപ്പിച്ചതും സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായാണ് പ്രതികരണം. നേരത്തെ അമേരിക്കയും ജര്‍മനിയും ഈ വിഷയത്തില്‍ ശക്തമായ നിലപാട് വ്യക്തമാക്കിയിരുന്നു.
Keywords: UN, Kajriwal, Arrest, ED
COMMENTS