തിരുവനന്തപുരം: തുടര്‍ച്ചയായ പ്രശ്നങ്ങള്‍ക്ക് ശേഷം നിര്‍ത്തിവെച്ച കേരള സര്‍വകലാശാല കലോത്സവം പൂര്‍ത്തീകരിക്കാന്‍ സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീ...
തിരുവനന്തപുരം: തുടര്‍ച്ചയായ പ്രശ്നങ്ങള്‍ക്ക് ശേഷം നിര്‍ത്തിവെച്ച കേരള സര്‍വകലാശാല കലോത്സവം പൂര്‍ത്തീകരിക്കാന്‍ സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനം.
കലോത്സവ വേദിയില്‍ ഉണ്ടായ തുടര്‍ച്ചയായ സംഘര്‍ഷങ്ങള്‍ അന്വേഷിക്കാന്‍ യോഗം പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി. ഡോ. ഗോപ് ചന്ദ്രന്‍, അഡ്വ. ജി മുരളീധരന്‍, ആര്‍. രാജേഷ്, ഡോക്ടര്‍ ജയന്‍ എന്നിവരടങ്ങിയ സമിതിയാണ് സംഭവത്തില്‍ അന്വേഷണം നടത്തുക. ഒരാഴ്ചക്കുള്ളില്‍ സമിതി റിപ്പോര്‍ട്ട് നല്‍കണം.
ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച കേരള സര്‍വകലാശാല കലോത്സവം തുടര്‍ച്ചയായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വൈസ് ചാന്‍സലുടെ നിര്‍ദ്ദേശപ്രകാരം നിര്‍ത്തിവയ്ക്കുകയായിരുന്നു. അതേസമയം, എവിടെവച്ചാണ് കലോത്സവം പൂര്‍ത്തീകരിക്കുക എന്നതില്‍ അന്തിമ തീരുമാനമായിട്ടില്ല.
COMMENTS