തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും താപനില ഉയരാന്‍ സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ യെലോ അലര്‍ട്ട്. പാലക്കാട് ജില്ലയി...
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും താപനില ഉയരാന്‍ സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ യെലോ അലര്‍ട്ട്. പാലക്കാട് ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും. കൊല്ലം,കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസറകോട് ജില്ലകളില്‍ സാധാരണയേക്കാള്‍ 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും.
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. കൊല്ലം 38 ഡിഗ്രി സെല്‍ഷ്യസ് കോട്ടയം, പത്തനംതിട്ട 37 ഡിഗ്രി സെല്‍ഷ്യസ് ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് 36ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ താപനില.
Key words: Temperatures, Hot Weather, Warning
COMMENTS