തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സര്‍വകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചില്‍ നേതാക്കളെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് കെ.എസ്.യു നാളെ നട...
തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സര്‍വകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചില്‍ നേതാക്കളെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് കെ.എസ്.യു നാളെ നടത്താനിരിക്കുന്ന വിദ്യാഭ്യാസ ബന്ദില്‍ നിന്നും എസ്.എസ്.എല്‍.സി - പ്ലസ് ടു, യൂണിവേഴ്സിറ്റി പരീക്ഷകളെ ഒഴിവാക്കി. പരീക്ഷകള്‍ നടക്കുന്ന സാഹചര്യത്തില്‍ നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തുന്നതില്‍ കെ.എസ്.യുവിന് വിദ്യാഭ്യാസമന്ത്രിയുടെ അടക്കം വിമര്‍ശനം എത്തിയിരുന്നു.
കുട്ടികള്‍ പരീക്ഷയ്ക്കൊരുങ്ങി ഇരിക്കുന്നതിനിടയില്‍ ബന്ദ് പ്രഖ്യാപിച്ചത് ഉചിതമായില്ലെന്ന വിമര്‍ശനം വ്യാപകമായി വരുന്നതിനിടെയാണ് ബന്ദിന് വ്യക്തതയുമായി കെ എസ് യു രംഗത്തെത്തിയിരിക്കുന്നത്
പരീക്ഷാ സമയത്ത് കെ എസ് യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത് വിദ്യാര്‍ത്ഥികളോട് ചെയ്യുന്ന കടുത്ത ദ്രോഹമാണെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് കെ എസ് യു വിശദീകരണവുമായി എത്തിയത്.
Key Words: KSU, Education Bandh, SSLC, Plus Two, University Examinations
COMMENTS