Siddharthan's death : Governor suspends KVASU V.C
തിരുവനന്തപുരം: വെറ്ററിനറി സര്‍വകലാശാല വിസിക്കെതിരെ ശക്തമായ നടപടിയെടുത്ത് ഗവര്‍ണര്‍. വിസി പ്രൊഫസര്‍ എം.ആര് ശശീന്ദ്രനാഥിനെ സസ്പെന്‍ഡ് ചെയ്ത് രാജ്ഭവന് ഉത്തരവിറക്കി. ചുമതലകളില്‍ വീഴ്ച വരുത്തിയതായി ചൂണ്ടിക്കാട്ടിയാണ് നടപടി. സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ സര്‍ക്കാര്‍ യാതൊരു നടപടിയും എടുക്കാതിരിക്കെയാണ് ഗവര്‍ണറുടെ നടപടിയെന്നതും ശ്രദ്ധേയമാണ്.
വിഷയത്തില്‍ സര്‍വ്വകലാശാലയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് വിമര്‍ശിച്ച ഗവര്‍ണര്‍ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന് മൂന്നുദിവസം തുടര്‍ച്ചയായി ക്രൂരമായ പീഡനം നേരിടേണ്ടി വന്നിരുന്നുവെന്നും ഇതെല്ലാം സര്‍വകലാശാല അധികൃതരുടെ അറിവോടെയായിരുന്നുവെന്നും വ്യക്തമാക്കി.
കോളേജ് ഹോസ്റ്റലുകള്‍ എസ്എഫ്ഐ ഹെഡ് കോര്‍ട്ടേഴ്സുകള്‍ ആക്കി മാറ്റുകയാണെന്നും എസ്എഫ്ഐയും പോപ്പുലര്‍ ഫ്രണ്ടും ഒന്നിച്ചാണ് പ്രവര്ത്തിക്കുന്നതെന്നതടക്കമുള്ള റിപ്പോര്‍ട്ടുകള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ ആവര്‍ത്തിച്ചു. വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Governor, VC, Suspension, Siddharthan's death, Wayanad
COMMENTS