പത്തനംതിട്ട: ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ പൈങ്കുനി ഉത്രം മഹോല്‍സവത്തിന് കൊടിയേറി. രാവിലെ 8.20 നും 9 മണിക്കും മദ്ധ്യേയുള്ള മുഹൂര്‍...
പത്തനംതിട്ട: ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ പൈങ്കുനി ഉത്രം മഹോല്‍സവത്തിന് കൊടിയേറി.
രാവിലെ 8.20 നും 9 മണിക്കും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തില്‍ ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരാണ് കൊടിയേറ്റ് നടത്തിയത്. മേല്‍ശാന്തി പി എന്‍ മഹേഷ് നമ്പൂതിരി, മനു നമ്പൂതിരി എന്നിവര്‍ സഹകര്‍മ്മികളായിരുന്നു. കൊടിയേറ്റിനോടനുബന്ധിച്ച് പുലര്‍ച്ചെ 4 മണിക്കാണ് ഇന്ന് ക്ഷേത്ര തിരുനട തുറന്നത്.
തുടര്‍ന്ന് പതിവ് അഭിഷേകവും ഗണപതി ഹോമവും നെയ്യഭിഷേകവും പൂജകളും നടന്നു. ശേഷം മണ്ഡപത്തില്‍ വച്ച് കൊടിക്കുറയും കയറും പൂജിച്ച് ക്ഷേത്ര ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടു പോയി പൂജചെയ്തു. പിന്നീട് കൊടിമരത്തിന് മുന്നിലെ പൂജകള്‍ക്ക് ശേഷം കൊടിയേറ്റ് നടത്തി. ഇതോടെ 10 ദിവസം നീണ്ടുനില്‍ക്കുന്ന ഉല്‍സവത്തിനും തുടക്കമായി.
Key words: Sabarimala, Utram festival
COMMENTS