Department of Motor Vehicles, Kerala to impose strict restrictions on goods lorries etc. The leftmost lane of the three lanes is for slower vehicles
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ദേശീയപാതയില്‍ ചരക്കു ലോറികളും മറ്റും കുറഞ്ഞ വേഗത്തില്‍ വലതു വശം പിടിച്ചു മറ്റു വാഹനങ്ങള്‍ക്കു തടസ്സമുണ്ടാക്കി പോകുന്നതിനു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ മോട്ടോര്‍ വാഹന വകുപ്പ്.
ടി പി സെന്‍ കുമാര്‍ ഡിജിപിയായിരുന്നപ്പോള്‍ വലതു വശത്തുകൂടി അലസമായി പോകുന്ന വാഹനങ്ങള്‍ക്കെതിരേ നടപടിക്ക് ഉത്തരവിട്ടിരുന്നുവെങ്കിലും കാര്യമായി ഒരു ശിക്ഷയും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ദേശീയ പാത തിരുവനന്തപുരം മുതല്‍ കാസര്‍കോടു വരെ ആറുവരിയായി മാറുന്ന ഘട്ടത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് ഉണര്‍ന്നിരിക്കുന്നത്.
മള്‍ട്ടി ലെയിന്‍ പാതയില്‍ ഡ്രൈവര്‍ പാലിക്കേണ്ട കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ് ഫേസ് ബുക്ക് പോസ്റ്റിട്ടിരിക്കുകയാണ്. വലിയ ചരക്കുവാഹനങ്ങള്‍, ട്രെയിലറുകള്‍ ടൂ വീലര്‍, ത്രീ വീലര്‍ (അനുവാദമുണ്ടെങ്കില്‍) തുടങ്ങിയവ റോഡിന്റെ ഇടതു ട്രാക്കിലൂടെ ആരിക്കണം പോകേണ്ടത്. വേഗം കൂടിയ വാഹനങ്ങള്‍ ദേശീയപാതയുടെ രണ്ടാമത്തെ ട്രാക്കിലൂടെ പോകണം.
വേഗതം കുറവാണെങ്കില്‍ ഇടതു ട്രാക്കിലൂടെ പോകണം. സുരക്ഷിതമായ അകലം പാലിച്ച്, മുന്നില്‍ പോകുന്ന വാഹനത്തിന്റെ വലതു വശത്തുകൂടി മാത്രം ഓവര്‍ടേക്ക് ചെയ്യുക. ലെയ്ന്‍ ട്രാഫിക് കര്‍ശനമാക്കുന്നതിന് പൊലീസിന്റെ ആഭിമുഖ്യത്തില്‍ ചെക്ക് പോസ്റ്റുകളിലും ടോള്‍ ബൂത്തുകളിലും ഡ്രൈവര്‍മാര്‍ക്ക് ബോധവത്കരണം ആരംഭിച്ചിട്ടുണ്ട്.
1. വിശാലമായ റോഡില്‍ അമിത ആവേശത്തോടെയുള്ള ഡ്രൈവിംഗ് വേണ്ട.
2. വാഹനങ്ങള്‍ കുറവായാലും, അല്ലെങ്കിലും അമിതവേഗം പാടില്ല.
3. മൂന്നു ലെയിനുകളില്‍ ഏറ്റവും ഇടതു വശമുള്ള പാത വേഗം കുറഞ്ഞ വാഹനങ്ങള്‍ക്കാണ്.
4. രണ്ടാമത്തെ ലെയിന്‍ വേഗം കൂടിയ വാഹനങ്ങള്‍ക്കാണ്.
5. മൂന്നാമത്തെ ലെയിന്‍ വാഹനങ്ങള്‍ക്ക് മറികടന്നു പോകാന്‍ മാത്രമുള്ളതാണ്. എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് ഈ ലൈന്‍ തടസ്സമില്ലാതെ ഉപയോഗിക്കാനുമാവും.
6. ഏതു ലെയിനിലും മറികടക്കേണ്ടി വരുമ്പോള്‍ കണ്ണാടി നോക്കി സിഗ്‌നലുകള്‍ നല്‍കിയതിനു ശേഷം തൊട്ടു വലതുതുള്ള ലയിനിലൂടെ മറികടന്ന് തിരിച്ച് തങ്ങളുടെ ലെയിനിലേക്ക് തന്നെ വരണം.
7. ഏതെങ്കിലും കാരണവശാല്‍ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ വലതു വശത്തുള്ള വാഹനം വേഗത കുറച്ചാണ് പോകുന്നതെങ്കില്‍ മറ്റു അപകടങ്ങള്‍ ഒന്നും ഉണ്ടാവില്ല എന്ന് ഉറപ്പാക്കി അതിന്റെ ഇടതുവശത്തുകൂടി മറികടക്കാവുന്നതാണ്.
8. സര്‍വീസ് റോഡില്‍ നിന്ന് മെയിന്‍ റോഡിലേക്ക് കയറുമ്പോള്‍ സിഗ്‌നല്‍ നല്‍കി കണ്ണാടികള്‍ നിരീക്ഷിച്ച് മെര്‍ജിംഗ് ലെയിനിലൂടെ വേഗം വര്‍ദ്ധിപ്പിച്ച് മെയിന്‍ റോഡിലേക്ക് പ്രവേശിക്കണം.
9. മെയിന്‍ റോഡില്‍ നിന്ന് സര്‍വീസ് റോഡിലേക്ക് കയറുമ്പോള്‍ ഓടിക്കൊണ്ടിരിക്കുന്ന ലെയിനില്‍ നിന്ന് കണ്ണാടി നോക്കി, സിഗ്‌നല്‍ നല്‍കി ബ്ലൈന്റ് സ്‌പോട്ട് ചെക്ക് ചെയ്ത് വേഗം കുറച്ച് ഇടത്തേ ലെയിനിലെത്തി ശ്രദ്ധിച്ച് സര്‍വീസ് റോഡിലേക്ക് കയറണം.
10. സഞ്ചരിക്കുന്ന ലെയിനില്‍ കുറെ ദൂരം തുടരാതെ പെട്ടെന്ന് മുന്നിലുള്ള വാഹനത്തെ ഒരു കാരണവശാലും മറികടക്കരുത്.
11. കൃത്യമായി ലെയിന്‍ ട്രാഫിക് പാലിക്കാത്ത വാഹനങ്ങള്‍ക്കു നേരേ നിയമനടപടികള്‍ കര്‍ശനമായിരിക്കും.
Summary: Department of Motor Vehicles, Kerala to impose strict restrictions on goods lorries etc. The leftmost lane of the three lanes is for slower vehicles and the second lane is for faster vehicles.
COMMENTS