ബെംഗളൂരു: ബെംഗളൂരു വൈറ്റ്ഫീല്‍ഡിലെ പ്രശസ്തമായ രാമേശ്വരം കഫേയില്‍ സ്‌ഫോടനം. ഉച്ചയ്ക്ക് 1:30 ഓടെയായിരുന്നു സംഭവം. ബാഗിലാക്കിയ സ്‌ഫോടക വസ്തു പൊ...
ബെംഗളൂരു: ബെംഗളൂരു വൈറ്റ്ഫീല്‍ഡിലെ പ്രശസ്തമായ രാമേശ്വരം കഫേയില്‍ സ്‌ഫോടനം. ഉച്ചയ്ക്ക് 1:30 ഓടെയായിരുന്നു സംഭവം. ബാഗിലാക്കിയ സ്‌ഫോടക വസ്തു പൊട്ടിയതൊണെന്ന് വിവരം. സ്ഫോടനത്തില്‍ 5 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
പരിക്കേറ്റ അഞ്ച് പേരില്‍ ഹോട്ടലിലെ ജീവനക്കാരും ഉള്‍പ്പെടുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. തിരക്കേറിയ ഉച്ചഭക്ഷണ സമയത്താണ് അപകടം സംഭവിച്ചത് എന്നതിനാല്‍ ഗുരുതരമായി പരിക്കേറ്റവരുടെ എണ്ണം ഇനിയും കൂടിയേക്കാമെന്നാണ് വിവരം. സമീപത്തെ ഓാഫീസുകളില്‍ നിന്നടക്കമുള്ള ആളുകള്‍ ഈ സമയത്ത് കഫേയിലുണ്ടായിരുന്നു.
Key words: Blast, Bengaluru, Investigating
COMMENTS