ന്യൂഡൽഹി : മദ്യ നയ അഴിമതി കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ഏഴു ദിവസം അന്വേഷണ ഏജൻസിയ...
ന്യൂഡൽഹി : മദ്യ നയ അഴിമതി കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ഏഴു ദിവസം അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിൽ വിട്ടു.
10 ദിവസത്തെ കസ്റ്റഡിയാണ് ഈ ഡി ആവശ്യപ്പെട്ടതെങ്കിലും ഏഴ് ദിവസമാണ് കോടതി അനുവദിച്ചത് കോടതി അനുവദിച്ചത്.
മൂന്ന് മണിക്കൂർ നീണ്ട വാദ പ്രതിവാദങ്ങൾക്ക് ഒടുവിലാണ് കോടതി തീരുമാനം പറയാനായി കേസ് മാറ്റിയത്. ഒരു സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി കേസിൽ അറസ്റ്റിലായി റിമാൻഡിൽ ആകുന്നത് ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ആദ്യമാണ്.
നേരത്തെ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ സമാനമായ ഒരു അവസ്ഥയിൽപ്പെട്ടിരുന്നു എങ്കിലും കോടതി നടപടിക്ക് മുൻപ് അദ്ദേഹം രാജിവച്ച് ഒഴിഞ്ഞിരുന്നു.
കേസിൽ വാദം പൂർത്തിയായ ശേഷം വിധി വരുന്നതിന് വളരെ കാലതാമസം എടുത്തിരുന്നു. വിധി പകർപ്പ് തയ്യാറാക്കാൻ വേണ്ട സമയമാണ് കാലതാമസത്തിന് കാരണമെന്ന് പ്രത്യേക ജഡ്ജി കാവേരി ബജ്വ പറഞ്ഞു.
തക്കതായ കാരണമില്ലാതെയാണ് ഈ ഡി അറസ്റ്റ് ചെയ്തതെന്ന് കെജ്രിവാളിന്റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ, ഡൽഹി മദ്യനയ അഴിമതിയുടെ സൂത്രധാരൻ കെജരിവാൾ ആണെന്ന് ഇ ഡി വാദിച്ചു. ഈ വാദം തത്വത്തിൽ കോടതി അംഗീകരിക്കുകയായിരുന്നു. ഇതോടെയാണ് കെജരിവാളിന് കസ്റ്റഡി ഉറപ്പായത്.
ഇതേ കേസിൽ ഡൽഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ നേരത്തെ തന്നെ അറസ്റ്റിലായി ജയിലിൽ കഴിയുകയാണ്. ഇപ്പോൾ മുഖ്യമന്ത്രി കെജരിവാളും ജയിലിൽ ആയതോടെ സംസ്ഥാനത്തെ ഭരണം ആര് നിയന്ത്രിക്കും എന്നത് ചോദ്യചിഹ്നമായി.
ജയിലിൽ ഇരുന്ന് ഭരിക്കുമെന്നാണ് കെജരിവാൾ പറഞ്ഞത്. എന്നാൽ അത് അത്ര എളുപ്പമുള്ള കാര്യമല്ലഎന്നാൽ അത് അത്ര എളുപ്പമുള്ള കാര്യമല്ല. മാത്രമല്ല സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയെ കസേരയിൽ നിന്ന് പുറത്താക്കാനുള്ള അധികാരം കേന്ദ്രസർക്കാർ പ്രയോഗിക്കാനും സാധ്യതയുണ്ട്.
തനിക്ക് ഒപ്പം അഴിമതി വിരുദ്ധ പ്രചാരണത്തിന് മുന്നിൽ നിന്ന വ്യക്തി മദ്യനയ അഴിമതിയിൽ ജയിലിൽ ആകുന്നത് കാണുന്നതിൽ ദുഃഖമുണ്ടെന്ന് മനുഷ്യാവകാശ പ്രവർത്തകൻ അന്ന ഹസാരെ പ്രതികരിച്ചു പ്രതികരിച്ചു
COMMENTS