ടെക്സാസ്: ടെക്സാസ് പാന്‍ഹാന്‍ഡിലിലുടനീളം പടര്‍ന്നുപിടിച്ച കാട്ടുതീയില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. കാട്ടുതീ പടരുന്ന സാഹചര്യത്തില്‍ നിരവ...
ടെക്‌സാസ്: ടെക്സാസ് പാന്‍ഹാന്‍ഡിലിലുടനീളം പടര്‍ന്നുപിടിച്ച കാട്ടുതീയില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. കാട്ടുതീ പടരുന്ന സാഹചര്യത്തില്‍ നിരവധി ആളുകള്‍ വീടുകള്‍ ഒഴിയാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്. മാത്രമല്ല, ആയിരക്കണക്കിന് വീടുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കുമുള്ള വൈദ്യുതി ബന്ധവും വിച്ഛേദിച്ചിട്ടുണ്ട്.
അമറില്ലോയുടെ വടക്കുള്ള സ്മോക്ക്ഹൗസ് ക്രീക്കില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഇതുവരെ 850,000 ഏക്കര്‍ കത്തിനശിച്ചു. ടെക്സാസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കാട്ടുതീയായി ഇത് മാറിയിരിക്കുകയാണ്.
ശക്തമായ കാറ്റ്, അനിയന്ത്രിതമായ ഉയര്‍ന്ന താപനില, ഉണങ്ങിയ പുല്ല് എന്നിവ തീ ആളിപ്പടരാന്‍ കാരണമാകുന്നുണ്ട്. നാളെ ഒരു മഴ എത്തിയേക്കാമെന്ന പ്രതീക്ഷയും കാലാവസ്ഥാ വകുപ്പ് പങ്കുവയ്ക്കുന്നുണ്ട്.
Key words: Wildfires, Texas, America
COMMENTS