ന്യൂഡല്‍ഹി: പാകിസ്ഥാനിലെ ദേശീയ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവേ മികച്ച നേട്ടം സ്വന്തമാക്കിയെന്ന വാദവുമായി മുന്‍ പ്രധാനമന്ത്രിയും ...
ന്യൂഡല്‍ഹി: പാകിസ്ഥാനിലെ ദേശീയ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവേ മികച്ച നേട്ടം സ്വന്തമാക്കിയെന്ന വാദവുമായി മുന്‍ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവും പിടിഐ നേതാവുമായ ഇമ്രാന്‍ ഖാന്‍. ഫലസൂചന ലഭ്യമായ 184 സീറ്റില്‍ 114 ഇടത്ത് പിടിഐ സ്വതന്ത്രര്‍ക്ക് ലീഡുണ്ടെന്നാണ് വാദം. മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ പിഎംഎല്‍എന്‍ പാര്‍ട്ടിക്ക് 41 ഇടത്ത് ലീഡ് ഉണ്ടെന്നും പിടിഐ പറയുന്നു.
ഇമ്രാന്‍ ഖാന്റെ പിന്തുണയുള്ള സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചതിനെ തുടര്‍ന്ന് രാജ്യത്തുടനീളമുള്ള തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വൈകുകയാണെന്ന് പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് (പിടിഐ) അവകാശപ്പെട്ടതായി ഇംഗ്ലീഷ് ദിനപത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് പലയിടത്തും ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസപ്പെട്ടതാണ് ഫലം അറിയുന്നത് വൈകാന്‍ ഇടയാക്കുന്നത്.
വോട്ടെണ്ണല്‍ പുരോഗമിക്കുന്ന പാകിസ്ഥാനില്‍ ആകെയുള്ള 336 സീറ്റില്‍ കേവലഭൂരിപക്ഷം ഉറപ്പിക്കാന്‍ 169 സീറ്റുകളാണ് നേടേണ്ടത്. ആകെ 336ല്‍ 266 ദേശീയ അസംബ്ലി സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
COMMENTS