തിരുവല്ല: തിരുവല്ലയില്‍ നിന്ന് കാണാതായ 15 കാരി പെണ്‍കുട്ടിയെ കണ്ടെത്തി. പെണ്‍കുട്ടി തിരുവല്ല പോലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. കുട്ടിയ...
തിരുവല്ല: തിരുവല്ലയില്‍ നിന്ന് കാണാതായ 15 കാരി പെണ്‍കുട്ടിയെ കണ്ടെത്തി. പെണ്‍കുട്ടി തിരുവല്ല പോലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. കുട്ടിയെ സ്റ്റേഷനിലാക്കി മുങ്ങിയ യുവാവിനെ പോലീസ് പിടികൂടി.
തൃശ്ശൂര്‍ സ്വദേശി അഖിലാണ് പിടിയിലായത്. മറ്റൊരു യുവാവിനായി തിരച്ചില്‍ തുടരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് കുട്ടിയെ കാണാതായത്. ഇന്നലെ വൈകിട്ട് പോലീസ്, സി സി ടിവി ദൃശ്യങ്ങള്‍ പുറത്ത് വിട്ടിരുന്നു.
കാവുംഭാഗം സ്വദേശിനിയായ പാര്‍വതി എന്ന പെണ്‍കുട്ടിയെയാണ് വെള്ളിയാഴ്ച വേകുന്നേരം മുതല്‍ കാണാതായത്. സ്കൂള്‍ വിട്ട് വരേണ്ട നേരം കഴിഞ്ഞിട്ടും എത്താതായപ്പോള്‍ അഛന് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
Key words: Missing, Girl Found, Thiruvalla
COMMENTS