Mathew Kuzhalnadan MLA takes legal action against CM, Veena Vijayan and CMRL
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനും സി.എം.ആര്‍.എല്‍ കമ്പനിക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ നല്‍കിയ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിച്ചത്.
ഹര്‍ജി ഫയലില്‍ സ്വീകരിക്കുന്നതിന് പ്രോസിക്യൂഷന്‍ എതിര്‍ത്തെങ്കിലും അത് അംഗീകരിക്കാതെ കോടതി അടുത്ത മാസം 14 ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് ഡയറക്ടറോട് നിര്‍ദ്ദേശിച്ചു.
പൊതുമേഖല സ്ഥാപനമായ കെ.എം.എം.എല്ലിനെ മുന്‍ നിര്‍ത്തി സ്വകാര്യ കമ്പനിയായ സിഎംആര്‍എലിനെ സഹായിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് നീക്കം നടത്തിയെന്നാണ് പ്രധാന ആരോപണം.
സിഎംആര്‍എലിന് തോട്ടപ്പള്ളിയില്‍ നിന്നും കരിമണല്‍ കടത്താന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്തതടക്കം നിരവധി ആരോപണങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിക്കുന്നത്. ഇതിന്റെ പ്രത്യുപകാരമായാണ് വീണ വിജയന്റെ കമ്പനിയിലേക്ക് മാസപ്പടി നല്‍കിയതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
Keywords: Mathew Kuzhalnadan, CM, Veena Vijayan, CMRL
COMMENTS