KPCC president K.Sudhakaran may contest in Kannur
കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ കെപിസിസി പ്രസിഡന്റും എംപിയുമായ കെ.സുധാകരന്‍ തന്നെ മത്സരിക്കും. ഇതു സംബന്ധിച്ച് കെ.സുധാകരന് എ.ഐ.സി.സി നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. സിപിഎം മുതിര്‍ന്ന നേതാവ് എം.വി ജയരാജനെ സ്ഥാനര്‍ത്ഥിയായി തീരുമാനിച്ച സാഹചര്യത്തിലാണ് തീരുമാനമെന്നാണ് സൂചന.
സംസ്ഥാന നേതൃത്വവും ജില്ലാ നേതൃത്വവും ഇതു തന്നെയാണ് ആവശ്യപ്പെട്ടിരുന്നത്. അതേസമയം കെ.പി.സി.സി അധ്യക്ഷ പദവിയും എം.പി സ്ഥാനവും ഒരുമിച്ച് കൊണ്ടുപോകുന്നതിലെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയാണ് കെ.സുധാകരന്‍ തന്നെ മത്സരരംഗത്തു നിന്ന് ഒഴിവാക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടത്.
എന്നാല്‍ കണ്ണൂരില്‍ മത്സരം കടുക്കാന്‍ സാധ്യതയുള്ളതിനാലും പകരം ശക്തനായൊരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനാകാത്തതുമാണ് കെ.സുധാകരന്‍ തന്നെ മത്സരിക്കണമെന്ന തീരുമാനത്തിലേക്ക് നേതൃത്വം എത്തിയത്.
Keywords: Lok Sabha election, K.Sudhakaran, Kannur, AICC
COMMENTS