തിരുവനന്തപുരം: സംസ്ഥാനത്തെ 23 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്ത് എല്‍.ഡി.എഫ് മുന്നേറ്റം. സംസ്ഥാനത്താകെ 6 സീറ്റ...
തിരുവനന്തപുരം: സംസ്ഥാനത്തെ 23 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്ത് എല്‍.ഡി.എഫ് മുന്നേറ്റം. സംസ്ഥാനത്താകെ 6 സീറ്റുകള്‍ എല്‍.ഡി എഫ് പിടിച്ചെടുത്തു. തിരുവനന്തപുരം നഗരസഭയിലെ വെള്ളാര്‍, ഒറ്റശേഖരമംഗലം പഞ്ചായത്തിലെ കുന്നനാട്, ചടയമംഗലം പഞ്ചായത്തിലെ കുരിയോട് എന്നീ വാര്‍ഡുകള്‍ ബി ജെ പിയില്‍ നിന്ന് പിടിച്ചെടുത്തു.
അതേസമയം, മട്ടന്നൂര്‍ നഗരസഭയില്‍ ബി ജെ പി കന്നിജയം നേടി. മട്ടന്നൂര്‍ ടൗണ്‍ വാര്‍ഡ് കോണ്‍ഗ്രസില്‍ നിന്നാണ് ബി ജെ പി പിടിച്ചെടുത്തത്.
നെടുമ്പാശ്ശേരിയിലെ കല്പക നഗര്‍, മുല്ലശ്ശേരിയിലെ പതിയാര്‍ കുളങ്ങര, മുഴപ്പിലങ്ങാട്ടെ മമ്മാക്കുന്ന് വാര്‍ഡുകള്‍ യു ഡി എഫില്‍ നിന്നും പിടിച്ചെടുത്ത് എല്‍ഡിഎഫ് മുന്നേറി. നെടുമ്പാശേരിയില്‍ ഇതോടെ യുഡിഎഫിന് ഭരണം നഷ്ടമായി.
Key words:LDF, By Election, Kerala
COMMENTS