Karnataka high court dismissed Veena Vijayan's petition
ബംഗളൂരു: മാസപ്പടി വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് തിരിച്ചടി. സി.എം.ആര്‍.എല്‍ കമ്പനിയുമായുള്ള ഇടപാടുകളുമായി ബന്ധപ്പെട്ടുള്ള എസ്.എഫ്.ഐ.ഒ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് വീണ വിജയന്‍ നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി.
അന്വേഷണം തടഞ്ഞ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക് നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. കേസില്‍ അന്വേഷണം തുടരാമെന്ന് ജസ്റ്റീസ് എം.നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
Keywords: Karnataka high court, Veena Vijayan, Dismiss, SFIO
COMMENTS