Farmers to restart `Delhi chalo' march today
ന്യൂഡല്‍ഹി: താത്ക്കാലികമായി നിര്‍ത്തിവച്ചിരുന്ന പ്രതിഷേധം വീണ്ടും കടുപ്പിച്ച് കര്‍ഷക സംഘടനകള്‍. തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാനായി ഡല്‍ഹി വളയുമെന്ന് സംഘടനകള്‍ അറിയിച്ചു.
നേരത്തെ പഞ്ചാബില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ഇതുവരെ രാജ്യ തലസ്ഥാനത്ത് എത്തിയിരുന്നില്ല. അതിര്‍ത്തിയില്‍ വച്ച് കേന്ദ്രസര്‍ക്കാര്‍ തടയുകയായിരുന്നു.
മാര്‍ച്ച് സംഘര്‍ഷഭരിതമായതോടെ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറാവുകയായിരുന്നു. എന്നാല്‍ ചര്‍ച്ചകളില്‍ അനുകൂല തീരുമാനം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് കര്‍ഷകര്‍ വീണ്ടും പ്രതിഷേധം കടുപ്പിക്കാന്‍ പ്രേരിതരായത്.
ഇന്നു രാവിലെ 11 മണിയോടെ പഞ്ചാബ്, ഹരിയാന അതിര്‍ത്തികളില്‍ നിന്ന് വീണ്ടും മാര്‍ച്ച് തുടങ്ങും. ഇതേതുടര്‍ന്ന് പൊലീസ് അതിര്‍ത്തിയില്‍ അതീവ ജാഗ്രതയിലാണ്. അതിര്‍ത്തിയില്‍ പല സ്ഥലത്തും ബാരിക്കേഡുകളും കോണ്‍ക്രീറ്റ് മതിലുകളും സ്ഥാപിച്ചു.
പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിരോധിച്ചു. അതേസമയം ഈ പ്രതിരോധങ്ങളെ നേരിടാന്‍ അതിര്‍ത്തിയിലേക്ക് കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങളും ബുള്‍ഡോസറുകളുമൊക്കെ എത്തിച്ചേര്‍ന്നിട്ടുണ്ട്. എന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ ഉത്തരവാദി സര്‍ക്കാര്‍ മാത്രമായിരിക്കുമെന്നും സംഘടനകള്‍ അറിയിച്ചു.
Keywords: Farmers, March, `Delhi chalo', Government
COMMENTS