വയനാട്: വയനാടിനെ കണ്ണീരിലാഴ്ത്തി വീണ്ടും കാട്ടാന ആക്രമണത്തില്‍ ഒരു ജീവന്‍ കൂടി പൊലിഞ്ഞു. വെള്ളച്ചാലില്‍ പോള്‍ (50) ആണ് മരിച്ചത്. ഇന്ന് രാവ...
വയനാട്: വയനാടിനെ കണ്ണീരിലാഴ്ത്തി വീണ്ടും കാട്ടാന ആക്രമണത്തില്‍ ഒരു ജീവന്‍ കൂടി പൊലിഞ്ഞു.
വെള്ളച്ചാലില്‍ പോള്‍ (50) ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ പോളിന് ഗുരുതരമായി പരുക്കേറ്റത്. അതീവ ഗുരുതരവസ്ഥയിലാണ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. തുടര്‍ന്ന് ഇന്ന് ഉച്ചകഴിഞ്ഞ് മരണത്തിന് കീഴടങ്ങുകയായിരുന്നു.
കുറുവാ ദ്വീപ് വനസംരക്ഷണ സമിതി (വി.എസ്.എസ്) ജീവനക്കാരനായ പോള്‍ ജോലിക്കായി പോകുന്ന വഴി ആനക്കൂട്ടത്തിന് മുന്നില്‍പ്പെടുകയായിരുന്നു. ഭയന്നോടിയപ്പോള്‍ താന്‍ കമിഴ്ന്ന് വീണെന്നും പിന്നാലെ വന്ന കാട്ടാന ചവിട്ടിയെന്നുമാണ് പോള്‍ പറഞ്ഞത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ സഹപ്രവര്‍ത്തകരാണ് പോളിനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്.
പിന്നാലെ പോളിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വയനാട്ടില്‍ ഈ വര്‍ഷം മാത്രം 3 പേരാണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ നാളെ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഇതിനു പിന്നാലെ എല്‍ഡിഎഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
Key words: Wild Elephant Attack, Wayanad, Hartal
COMMENTS