ആലപ്പുഴ: ആലപ്പുഴ കളര്‍കോടുള്ള കെ എസ് എഫ് ഇ ശാഖയിയില്‍ പണം അടക്കാന്‍ വന്ന വനിതാ കളക്ഷന്‍ ഏജന്റിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമം. പുന്നപ്ര തെ...
ആലപ്പുഴ: ആലപ്പുഴ കളര്‍കോടുള്ള കെ എസ് എഫ് ഇ ശാഖയിയില്‍ പണം അടക്കാന്‍ വന്ന വനിതാ കളക്ഷന്‍ ഏജന്റിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമം. പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാര്‍ഡ് കാളുതറ വീട്ടില്‍ രാഗേഷിന്റെ ഭാര്യ മായദേവി(37)ക്കാണ് വെട്ടേറ്റത്. സംഭവത്തില്‍ മായയുടെ സഹോദരി ഭര്‍ത്താവ് കൈചൂണ്ടി കളരിക്കല്‍ ശ്രീവിഹാറില്‍ സുരേഷ് ബാബുവിനെ ആലപ്പുഴ സൗത്ത് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെ കെ.എസ്.എഫ്.ഇ ഓഫീസിലായിരുന്നു സംഭവം.
കള്ളക്കേസ് കൊടുത്തുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കഴുത്തിന് പിന്നില്‍ ഇടത് തോള്‍ഭാഗത്ത് ആഴത്തില്‍ വെട്ടേറ്റ മായയെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പണം അടക്കാനെത്തിയ മായ ജീവനക്കാരിയുമായിസംസാരിച്ച് നില്‍ക്കുന്നതിനിടെ സ്ഥാപനത്തിലേക്ക് അതിക്രമിച്ച് കയറിയ സുരേഷ് ബാബു പിന്നില്‍ നിന്ന് വെട്ടുകയായിരുന്നു.
ഇതിനിടെ താഴെപ്പോയെ ആയുധം എടുക്കാന്‍ തുനിഞ്ഞ സുരേഷ് ബാബുവിനെ ജീവനക്കാര്‍ ഓടിയെത്തി കീഴ്പ്പെടുത്തുകയായിരുന്നു. സുരേഷ് ബാബു മദ്യപിച്ച് ഭാര്യ അശ്വതിയെ പതിവായി ഉപദ്രവിക്കുമായിരുന്നു.
വിവാഹ ബന്ധം വേര്‍പെടുത്താന്‍ നിയനടപടി സ്വീകരിച്ചശേഷം കഴിഞ്ഞ ഒരു വര്‍ഷമായി അശ്വതി കുട്ടികളുമൊത്ത് കളര്‍കോടുള്ള സ്വന്തം വീട്ടിലാണ് താമസം. കസ്റ്റഡിയിലായ സുരേഷ് ബാബുപൊലീസ് നിരീക്ഷണത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുകയാണ്.
COMMENTS