Maharaja's college closed indefinitely
കൊച്ചി: വിദ്യാര്‍ത്ഥി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എറണാകുളം മഹാരാജാസ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. പ്രിന്‍സിപ്പലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി ഇന്നു പുലര്‍ച്ചെ കോളേജില്‍ എസ്.എഫ്.ഐ നേതാവ് നാസര്‍ അബ്ദുല്‍ റഹ്മാന് കുത്തേറ്റിരുന്നു.
ഇതുമായി ബന്ധപ്പെട്ട് 15 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കോളേജില്‍ നാടകോത്സവത്തിന്റെ ചുമതലക്കാരനായ നാസര്‍ അബ്ദുല്‍ റഹ്മാന്‍ പരിശീലനത്തിനു ശേഷം ഇറങ്ങുന്നതിനിടെയായിരുന്നു ആക്രമണം.
അധ്യാപകനെ ആക്രമിച്ച ഫ്രട്ടേണിറ്റി പ്രവര്‍ത്തകനെതിരെ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് എഫ്.ഐ.ആര്‍.
Keywords: Maharaja's college, Closed, Indefinitely, Attack
COMMENTS