KCBC against minister Saji Cherian
കൊച്ചി: പ്രധാനമന്ത്രിയുടെ ക്രിസ്തുമസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാരെ അപമാനിച്ച മന്ത്രി സജി ചെറിയാനെ രൂക്ഷമായി വിമര്‍ശിച്ച് കെ.സി.ബി.സി. മന്ത്രി മാന്യത പാലിക്കണമെന്ന് കെ.സി.ബി.സി വക്താവ് ഫാദര്‍ ജേക്കബ് ജി പാലയ്ക്കാപ്പള്ളി വ്യക്തമാക്കി.
സംസ്ഥാനത്തെ ഒരു മന്ത്രി രാജ്യത്തെ ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവരെ അഭിസംബോധന ചെയ്യുമ്പോഴും വിമര്‍ശിക്കുമ്പോള്‍ പോലും സഭ്യതയോടെയായിരിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നമ്മുടെ സംസ്ഥാനത്തിന്റെ സംസ്‌കാരത്തിന് യോജിച്ച പദങ്ങള്‍ ഉപയോഗിച്ച് മാന്യമായി വിമര്‍ശിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇത്തരം നിഘണ്ടു ഉപയോഗിച്ചായിരിക്കും ഇവര്‍ പാര്‍ട്ടി ക്ലാസുകളില്‍ പങ്കെടുക്കുന്നതെന്നും അതിനാല്‍ ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചില ബിഷപ്പുമാര്‍ക്ക് ബി.ജെ.പി നേതാക്കാള്‍ വിളിച്ചാല്‍ രോമാഞ്ചമാണെന്നും അവര്‍ നല്‍കിയ മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോള്‍ ബിപ്പുമാര്‍ മണിപ്പൂര്‍ വിഷയം മറന്നുവെന്നുമായിരുന്നു മന്ത്രി സജി ചെറിയാന്റെ പരിഹാസം. മുന്‍ മന്ത്രി കെ.ടി ജലീലും ബിഷപ്പുമാരെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു.
Keywords: KCBC, Saji Cherian, BJP, K.T Jaleel
COMMENTS