തിരുവനന്തപുരം: കേരളത്തില്‍ ചൂട് ഉയരുന്നു. സംസ്ഥാനത്ത് പകല്‍ ചൂടും രാത്രി തണുപ്പും കലര്‍ന്ന കാലാവസ്ഥയാണ് ഇപ്പോഴുള്ളത്. ഉത്തരേന്ത്യയില്‍ നിന്...
തിരുവനന്തപുരം: കേരളത്തില്‍ ചൂട് ഉയരുന്നു. സംസ്ഥാനത്ത് പകല്‍ ചൂടും രാത്രി തണുപ്പും കലര്‍ന്ന കാലാവസ്ഥയാണ് ഇപ്പോഴുള്ളത്. ഉത്തരേന്ത്യയില്‍ നിന്നുള്ള ശീതക്കാറ്റ് കേരളവും തമിഴ്‌നാടും അടക്കമുള്ള സംസ്ഥാനങ്ങളിലേക്കും ചെറിയ തോതില്‍ എത്തുന്നതാണ് രാത്രിയിലും പുലര്‍ച്ചെയും ഇത്ര തണുപ്പ് അനുഭവപ്പെടാന്‍ കാരണം.
അതേസമയം, പകല്‍താപനില 36 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തി. വരുന്ന രണ്ടാഴ്ച ഉയര്‍ന്ന ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തുലാ വര്‍ഷം നാളെയോടെ തെക്കേ ഇന്ത്യയില്‍ നിന്ന് പൂര്‍ണമായി മാറുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Key words: Kerala, Climate, Hot
COMMENTS