കോഴിക്കോട് : സമസ്തയെ ദുര്‍ബലപ്പെടുത്താന്‍ ആരും ശ്രമിക്കരുതെന്നും സമസ്ത രാഷ്ട്രീയ പ്രസ്ഥാനമല്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍. സംഘടനയുടെ ശക...
കോഴിക്കോട്: സമസ്തയെ ദുര്‍ബലപ്പെടുത്താന്‍ ആരും ശ്രമിക്കരുതെന്നും സമസ്ത രാഷ്ട്രീയ പ്രസ്ഥാനമല്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍. സംഘടനയുടെ ശക്തി എല്ലാവരും മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരു പാലസ് ഗ്രൗണ്ടില്‍ നടന്ന സമസ്ത നൂറാം വാര്‍ഷിക ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തങ്ങള്‍.
സമസ്തയുടെ പ്രവര്‍ത്തനം കേരളത്തില്‍ മാത്രം ഒതുങ്ങില്ല. ആഗോള തലത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സംഘടനയാണിത്. സമസ്ത രാഷ്ട്രീയ പ്രസ്ഥാനമല്ല. അങ്ങനെ ആരും തെറ്റിദ്ധരിക്കരുത്. ഒരു ശക്തിക്കും ഒരു കാലത്തും ദുര്‍ബലപ്പെടുത്താന്‍ സാധിക്കാത്ത, ഒരു വന്‍ ശക്തിയായി ഈ സംഘടന വളര്‍ന്നുകഴിഞ്ഞുവെന്നും തങ്ങള്‍ പറഞ്ഞു.
ഈ പ്രസ്ഥാനത്തെ നോവിക്കാനും ദുര്‍ബലപ്പെടുത്താനും ആരും ശ്രമിക്കരുത്. ഈ സമുദായം ഇവിടെ നിലനില്‍ക്കുന്ന കാലത്തോളം ഇതിനെ നശിപ്പിക്കാനും ദുര്‍ബലപ്പെടുത്താനും ആര്‍ക്കും സാധ്യമല്ലെന്നും ജിഫ്രി തങ്ങള്‍ വ്യക്തമാക്കി.
സമസ്തയെ ആര്‍ക്കും തകര്‍ക്കാന്‍ കഴിയില്ല. പ്രസ്ഥാനത്തിന്റെ ശക്തി എല്ലാവരും മനസിലാക്കണം. സമസ്തക്ക് വേണ്ട സഹായം എല്ലാവരും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Key words: Jifri Muthukoya Thangal, Samasta
COMMENTS