തൃശൂര്‍ : രാമായണ കഥയുമായി ബന്ധപ്പെട്ട് ഫേസ് ബുക്കില്‍ പോസ്റ്റിട്ട തൃശ്ശൂര്‍ എം.എല്‍.എ, പി. ബാലചന്ദ്രനെ സി.പി.ഐ പരസ്യമായി ശാസിച്ചു. എം.എല്‍.എ...
തൃശൂര്‍: രാമായണ കഥയുമായി ബന്ധപ്പെട്ട് ഫേസ് ബുക്കില്‍ പോസ്റ്റിട്ട തൃശ്ശൂര്‍ എം.എല്‍.എ, പി. ബാലചന്ദ്രനെ സി.പി.ഐ പരസ്യമായി ശാസിച്ചു. എം.എല്‍.എ യുടെ പോസ്റ്റ് വന്‍ വിവാദമായതിനെത്തുടര്‍ന്നാണ് നടപടി.
തൃശ്ശൂര്‍ സി പി ഐ ജില്ലാ എക്സിക്യൂട്ടീവിലാണ് പരസ്യ ശാസന നല്‍കിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത് വന്ന സാഹചര്യത്തില്‍ എം എല്‍ എ യുടെ നടപടി തിരിച്ചടിയാകും എന്ന് കണ്ടെത്തിയാണ് പരസ്യ ശാസന.
പോസ്റ്റ് വിവദമായതിനെത്തുടര്ന്ന് അദ്ദേഹം ഖേദം പ്രകടിപ്പിച്ച് പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തിരുന്നു.
Key words: Facebook Post, Ramayana story, MLA Ramachandran
COMMENTS