Director Mysskin about actress Shamna Kassim
ചെന്നൈ: അടുത്ത ജന്മത്തില്‍ നടി ഷംന കാസിമിന്റെ (പൂര്‍ണ) മകനായി ജനിക്കണമെന്ന് നടനും സംവിധായകനുമായ മിഷ്‌കിന്‍. മിഷ്‌കിന്റെ സഹോദരന്‍ ജി.ആര്‍ ആദിത്യ സംവിധാനം ചെയ്യുന്ന ഡെവിള്‍ എന്ന ചിത്രത്തിന്റെ പ്രചാരണ പരിപാടിക്കിടെയാണ് നടന്റെ പരാമര്‍ശം. ചിത്രത്തില്‍ മിഷ്‌കിനും ഷംന കാസിമുമാണ് അഭിനയിച്ചിരിക്കുന്നത്.
അഭിനയിക്കുമ്പോള്‍ സ്വയം മറക്കുന്നവരെയാണ് അഭിനേതാക്കള്‍ എന്നു വിളിക്കുന്നതെന്നും പൂര്‍ണ അത്തരത്തിലൊരു നടിയാണെന്നും വരുന്ന ജന്മത്തില്‍ അവരുടെ മകനായി ജനിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്നുമാണ് മിഷ്‌കിന്‍ പറഞ്ഞത്.
പൂര്‍ണ ഇനി അഭിനയിക്കുമോയെന്നറിയില്ലെന്നും എന്നിരുന്നാലും തന്റെ ചിത്രങ്ങളില്‍ അവര്‍ ഉണ്ടാകുമെന്നും നടന്‍ പറഞ്ഞു. നടന്റെ വാക്കുകള്‍ കേട്ട് സന്തോഷം കൊണ്ടു കരയുന്ന ഷംനയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്.
Keywords: Director Mysskin, Shamna Kassim, Devil
COMMENTS