വാരാണസി: ഗ്യാന്‍വാപി മസ്ജിദില്‍ പൂജയ്ക്ക് അനുമതി നല്‍കി വാരാണസി ജില്ലാ കോടതി. മസ്ജിദിന് താഴെ മുദ്രവെച്ച 10 നിലവറകളുടെ മുന്നില്‍ പൂജ നടത്താനാ...
വാരാണസി: ഗ്യാന്‍വാപി മസ്ജിദില്‍ പൂജയ്ക്ക് അനുമതി നല്‍കി വാരാണസി ജില്ലാ കോടതി. മസ്ജിദിന് താഴെ മുദ്രവെച്ച 10 നിലവറകളുടെ മുന്നില്‍ പൂജ നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്.
കാശി ഗ്യാന്‍വാപി പള്ളിയില്‍ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന 'ശിവലിംഗ'ത്തിന്റെ യഥാര്‍ഥ ഉറവിടത്തെക്കുറിച്ച് ശാസ്ത്രീയപരിശോധന നടത്താന്‍ പുരാവസ്തു ഗവേഷണ വകുപ്പിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഹിന്ദു കക്ഷികള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കാശി വിശ്വനാഥ ക്ഷേത്രം-ഗ്യാന്‍വാപി പള്ളി തര്‍ക്കവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പുതിയ അപേക്ഷയെത്തിയത്.
ഗ്യാന്‍വാപി പള്ളി പരിസരത്ത് സര്‍വേ നടത്താനുള്ള ഹൈക്കോടതിയുടെ നിര്‍ദേശം സുപ്രീംകോടതിയും നേരത്തേ ശരിവെച്ചിരുന്നു.
Key words: Permission, Puja , Gyanvapi Masjid
COMMENTS